ഇതിനൊരു അവസാനമില്ലേ? ജനല്‍ വഴി ട്രെയിനിലേക്ക് കയറുന്ന യുവതികളുടെ വീഡിയോ വൈറല്‍ !

0
232

കൊവിഡാനന്തരം ഇന്ത്യയിലെ ട്രെയിന്‍ സര്‍വ്വീസ് സംവിധാനങ്ങളെ കുറിച്ചുള്ള പരാതി കുറച്ച് കൂടിയെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ പരാതികളുടെ പ്രളയമാണ്. ഭക്ഷണം, റിസര്‍വേഷന്‍, വൃത്തിയില്ലായ്മ, സമയക്ലിപ്തത ഇല്ലായ്മ തുടങ്ങി നിരവധി പരാതികളാണ് ഇന്ത്യന്‍ റെയില്‍വേക്കെതിരെ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഏറ്റവും ഒടുവിലായി ട്വിറ്ററില്‍ (X) സ്ത്രീകള്‍ അടക്കം ട്രെയില്‍ കയറാനായി ജനലിലൂടെ നൂണ്ട് കയറുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധ നേടി.

Cow Momma എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ‘ജനാലകൾ എന്തായാലും ചെറിയ വാതിലുകൾ മാത്രമാണ്.’ എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. മദ്ധ്യപ്രദേശിലെ ഉജ്ജെയിന്‍ റെയില്‍വേ ജംഗ്ഷനില്‍ ട്രെയിന്‍ വരുന്നതിന് മുമ്പുള്ള ദൃശ്യത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പ്ലോറ്റ്ഫോം നിറഞ്ഞ് കവിഞ്ഞ നിലയിലാണ് ആളുകള്‍ നില്‍ക്കുന്നത്. കൂടാതെ റെയില്‍വേ പാളത്തിന് മറുവശത്ത് പ്ലാറ്റ്ഫോം ഇല്ലാത്തിടത്തും ആളുകള്‍ കൂടി നില്‍ക്കുന്നത് കാണാം. പിന്നീട് കാണിക്കുന്ന ദൃശ്യത്തില്‍ സ്റ്റേഷനില്‍ ട്രെയിന്‍ നില്‍ക്കുന്നതും ആളുകള്‍ ട്രെയിനില്‍ കയറാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇതിനിടെ ജനല്‍കമ്പികളില്ലാത്ത ജനലിലൂടെ ഒരു യുവതി അതിസാഹസികമായി നീണ്ട് കയറുന്നു. തുടര്‍ന്ന് അത് വഴി തന്നെ മറ്റൊരു പെണ്‍കുട്ടിയെ കയറാനായി കൂടെയുള്ളവര്‍ സഹായിക്കുന്നതും കാണാം. ട്രെയിനിന്‍റെ വാതിലുകള്‍ക്ക് സമീപത്തേക്ക് അടുക്കാന്‍ പോലും പറ്റാത്തതരത്തില്‍ ആള്‍ക്കൂട്ടമാണ്. ഒറ്റ ദിവസം കൊണ്ട് വീഡിയോ ഒരു ലക്ഷം പേരാണ് കണ്ടത്.

ഒപ്പം ചില പത്രക്കട്ടിംഗുകള്‍ പങ്കുവച്ച് മറ്റൊരു കാര്യം കൂടി കുറിച്ചു. ‘ റെയിൽവേയുടെ അവസ്ഥ എല്ലായ്പ്പോഴും മോശമാണെന്നും അത് മെച്ചപ്പെടുത്തുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നും നമ്മിൽ പലരും കരുതുന്നു. അത് ശരിയല്ല. സാധാരണ പൗരന്മാർക്ക് ഭക്ഷണം നൽകുന്നതിനേക്കാൾ മിന്നുന്ന ട്രെയിനുകൾക്കും വിലയേറിയ കോച്ചുകൾക്കും മുൻഗണന നൽകുന്ന അവരുടെ നയങ്ങളാണ് അവരെ കൂടുതൽ വഷളാക്കിയത് എന്നതാണ് വസ്തുത.’ ‘ഇതിനൊരു അവസാനമില്ലേ’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. ‘ഇന്ത്യയ്ക്ക് താങ്ങാനാവുന്ന കൂടുതൽ ട്രെയിനുകളും ബസുകളും ആവശ്യമാണ്, അമിത വേഗതയുള്ള വന്ദേ ഭാരത് അല്ല!’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ‘ചെറിയ വാതിലിലൂടെ’ സാരി ധരിച്ച് കമ്പാർട്ട്മെന്‍റിലേക്ക് കയറുന്നത് ശ്രദ്ധേയമായ ഒരു നേട്ടമാണ്….’ എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്ത കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here