‘മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്, ആ ഒരു ലക്ഷം തിരിച്ചടപ്പിച്ചെന്ന്’; നവകേരള സദസ്സിന് പണംനൽകിയതിൽ സതീശൻ

0
144

പറവൂർ: നവകേരള സദസ്സിന് പറവൂർ നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ സെക്രട്ടറി ഒരു ലക്ഷം രൂപ നൽകിയത് കഴിഞ്ഞ ദിവസം നഗരസഭയിൽ തിരിച്ചടയ്ക്കേണ്ടിവന്നതിനെക്കുറിച്ച് ‘മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്’ എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘നവകേരള സദസ്സിന്റെ ഏഴ് വേദികളിലാണ് പ്രതിപക്ഷ നേതാവിന്റെ പറവൂർ നഗരസഭ. സദസ്സിന് ഒരു ലക്ഷം രൂപ നൽകിയെന്നു പറഞ്ഞ് മുഖ്യമന്ത്രി എന്നെ പരിഹസിച്ചത്. മുനിസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെയാണ് പണം കൊടുത്തതെന്നും അതിന് നിയമപരമായ സാധുത ഇല്ലെന്നുമായിരുന്നു എന്റെ മറുപടി. ഹൈക്കോടതി ഇത് ശരിെവച്ചു. മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്… നവകേരള സദസ്സിന്റെ സംഘാടക സമിതിയെ കൊണ്ടുതന്നെ ഞങ്ങൾ ആ ഒരു ലക്ഷം രൂപ നഗരസഭയിൽ തിരിച്ചടപ്പിച്ചെന്ന്’.

LEAVE A REPLY

Please enter your comment!
Please enter your name here