ആശ്വാസം… : ഉപ്പള റെയിൽവേ മേൽപ്പാലം: കാത്തിരിപ്പ് അവസാനിച്ചു

0
201

മഞ്ചേശ്വരം: ഉപ്പളയിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. ഉപ്പള റെയിൽവേ ഗേറ്റിലെ ലെവൽ ക്രോസ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മേൽപ്പാലം നിർമിക്കുന്നത്. 2020-ൽ ആണ് ഇവിടെ മേൽപ്പാല നിർമാണത്തിന് അനുമതി ലഭിച്ചത്. തുടർന്ന് റവന്യൂ-കേരള റെയിൽ ഡിവലപ്പ്മെന്റ് കോർപ്പറേഷൻ അധികൃതർ സ്ഥലപരിശോധന നടത്തി. പ്രവർത്തനങ്ങളിൽ മെല്ലെപ്പോക്കുണ്ടായെങ്കിലും ഭൂമി ഏറ്റെടുക്കലുൾപ്പെടെയുള്ള നടപടികൾക്ക് വീണ്ടും അനക്കംവെച്ചുതുടങ്ങി.

ഇതിന്റെ ഭാഗമായി വാസസ്ഥലം നഷ്ടമാകുന്നവർക്കുള്ള അദാലത്ത് എട്ടിന് കളക്ടറേറ്റിൽ നടക്കും. നിലവിൽ ഒരു കുടുംബത്തെ മാത്രമാണ് പുനരധിവസിപ്പിക്കേണ്ടത്. 1.165 ഏക്കർ ഭൂമിയാണ് മേൽപ്പാല നിർമാണത്തിന് ഏറ്റെടുക്കേണ്ടത്.

ദേശീയപാതയിൽ ഉപ്പളയ്ക്കും ഹൊസങ്കടിക്കുമിടയിൽ ഉപ്പള ഗേറ്റിലാണ് മേൽപ്പാലം നിർമിക്കുന്നത്. ഇവിടെ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മംഗൽപ്പാടി പഞ്ചായത്തിന്റെ തീരദേശ ഭാഗങ്ങളിലേക്കും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിലേക്കും തിരിച്ചുമുള്ള വഴിയാണിത്.

ഗേറ്റ് അടക്കേണ്ടിവരുമ്പോൾ ഗതാഗതക്കുരുക്ക് ദേശീയപാതവരെ നീളും. ദേശീയപാത നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന ഇവിടെ ഗതാഗത തടസ്സവും ഉണ്ട്. ദേശീയപാത പൂർത്തിയാകുമ്പോൾ നാട്ടുകാർക്ക് ഇരുഭാഗങ്ങളിലേക്കുമെത്താൻ മേൽപ്പാലം കൂടിയേ കഴിയൂ.ആശങ്ക…മരം അപകടാവസ്ഥയിൽ; അപകടത്തിന് കാത്തുനിൽക്കല്ലേ… കുമ്പള : നഗരത്തിലെ സ്കൂളുകൾ ഉപയോഗിക്കുന്ന മൈതാനത്തിന്റെ ചുറ്റുമതിലിനോട് ചേർന്നുള്ള കൂറ്റൻ മരം അപകടാവസ്ഥയിലാണ്. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗവ. സീനിയർ ബേസിക് സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർഥികൾ ഉപയോഗിക്കുന്ന പൊതുമൈതാനത്തിന്റെ ചുറ്റുമതിലിൽ വിള്ളൽ കാണപ്പെടുന്നതും ആശങ്കയ്ക്കിടയാക്കുന്നു. മരത്തിന്റെ വേര് പുറത്ത്‌ തള്ളിനിൽക്കുന്നതിനാൽ എട്ടടി പൊക്കത്തിലുള്ള ചുറ്റുമതിൽ അപകടാവസ്ഥയിലാണ്. മതിലിന് വലിയതോതിൽ വിള്ളൽ വീണു. ഏതുസമയയും മരവും ചുറ്റുമതിലും നിലംപതിക്കാം.

സ്കൂളുകളിൽനിന്ന് റോഡിലേക്ക് പ്രവേശിക്കുന്ന നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് ഇതുള്ളത്. മരത്തിന് താഴെയായി വൈദ്യുതക്കമ്പിയും കടന്നുപോകുന്നു. വിദ്യാർഥികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ പോകുന്ന വഴിയിലാണിത്.

മരം തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങൾക്കും ഭീഷണിയാണ്. നഗരത്തിലെത്തുന്ന വാഹനങ്ങൾ ഏറെയും പാർക്ക് ചെയ്യുന്നതും ചുറ്റുമതിലിനോട്‌ ചേർന്നുതന്നെ. നഗരത്തിൽനിന്ന്‌ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കും വിദ്യാർഥികൾ എളുപ്പം ബസ്‌സ്റ്റാൻഡിലേക്ക്‌ പ്രവേശിക്കാനും ഉപയോഗിക്കുന്ന വഴികൂടിയാണിത്. അപകടത്തിന് കാത്തുനിൽക്കാതെ മരം മുറിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും വ്യാപാരികളും ആവശ്യപ്പെടുന്നത്.ഭൂമിയേറ്റെടുക്കാൻ നടപടിയായിചുറ്റുമതിലിനു വിള്ളൽ

LEAVE A REPLY

Please enter your comment!
Please enter your name here