‘കേരളത്തോട് കേന്ദ്ര അവഗണന’; നിർണായക തീരുമാനമെടുത്ത് പ്രതിപക്ഷം, മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കും

0
150

തിരുവനന്തപുരം: കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണന ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ തീരുമാനം. കേന്ദ്ര അവഗണന ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമാകും പങ്കെടുക്കുക. തിങ്കളാഴ്ച രാവിലെയാണ് ഓൺലൈനായി യോഗം ചേരുക.

അതിനിടെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാൻ ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനമായിട്ടുണ്ട്. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here