കാസർകോട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

0
259

കാസർകോട്: പള്ളം റെയിൽവേ ബ്രിഡ്ജിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതിനും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് ട്രെയിൻ തട്ടി മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് റെയിൽവേ പൊലീസും ടൌൺ പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here