ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ പോര് ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്

0
137

ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മൂന്നാം മത്സരം ജൂൺ 12ന് യു.എസ്.എയുമായും അവസാന മത്സരം 15ന് കനഡക്കെതിരെയുമാണ് നടക്കുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങ​ൾ യു.എസ്.എയിൽ അരങ്ങേറുമ്പോൾ സൂപ്പർ 8 മത്സരങ്ങൾ നടക്കുക വെസ്റ്റിൻഡീസിൽ ആയിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ന്യൂയോർക്ക് വേദിയാകുമ്പോൾ അവസാന മത്സരം ​നടക്കുക േഫ്ലാറിഡയിൽ ആയിരിക്കും.

സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടിയാൽ ആദ്യ മത്സരം ജൂൺ 20ന് വെസ്റ്റിൻഡീസിലെ ബർബാദോസിൽ നടക്കും. ജൂൺ 29ന് ഇതേ വേദിയിലായിരിക്കും ലോകകപ്പ് ഫൈനൽ നടക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബറിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനൽ മുതൽ ട്വന്റി 20യിൽനിന്ന് വിട്ടുനിൽക്കുന്ന രോഹിത് ശർമയും വിരാട് കോഹ്‍ലിയും രണ്ടാം ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here