അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു, നിന്നുകത്തിയത് മണിക്കൂറുകൾ

0
184

ഉന്നാവോ: തമിഴ്നാട്ടിൽനിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. ജനുവരി 16ന് രാത്രിയാണ് സംഭവം. മൂന്നുമണിക്കൂറോളം നിന്നുകത്തിയ ട്രക്ക് പൂർണമായും നശിച്ചു. ഉന്നാവിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. ട്രക്കിനെ തീ വിഴുങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തീ കെടുത്തുന്നതിന് മുന്‍പ് മൂന്ന് മണിക്കൂറോളമാണ് ട്രക്ക് നിന്നുകത്തിയത്. അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി കൊണ്ടുപോവുകയായിരുന്ന വെടികോപ്പുകളാണ് ട്രക്കിലുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനാ സേനാംഗങ്ങൾ ട്രക്കിലേക്ക് വെള്ളം ഒഴിക്കുന്നതിനിടയിലും വലിയ രീതിയിൽ വെടികോപ്പുകൾ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here