ഇന്ത്യ സഖ്യത്തിന് തിരിച്ചടി, കോണ്‍ഗ്രസുമായി സഖ്യമില്ല, പശ്ചിമബംഗാളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാന‍ർജി

0
143

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഇന്ത്യ സഖ്യത്തിന് തിരച്ചടിയായി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി സഖ്യത്തിനില്ല.തൃണമൂല്‍ മതേതര പാര്‍ട്ടിയാണ് ഒറ്റക്ക് ബിജെപിയെ നേരിടും.തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമത നിലപാട് വ്യക്തമാക്കിയത്
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറന്ന് മമത പറഞ്ഞിരുന്നുവെങ്കിലും ഇരു പാർട്ടികളും അനുകൂല നിലപാട് എടുത്തിരുന്നില്ല.രാഹുലിന്‍റെ യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ നിലപാട് വന്നതെന്നതും ശ്രദ്ധേയമാണ്.ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റക്ക് മത്സരിക്കുന്നതിന് തയ്യാറെടുക്കണമെന്ന് മമത വ്യക്തമാക്കിയിരുന്നു

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടില്ല.തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗം തന്നെയെന്നും മമത ബാനര്‍ജി പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here