ഉംറ വിസയിൽ എത്തുന്നവർ ജൂൺ ആറിന് മുമ്പായി രാജ്യം വിടണം; കർശന നിർദേശവുമായി സഊദി

0
156

റി​യാ​ദ്​: ഉം​റ വി​സ​യി​ൽ എ​ത്തു​ന്ന​വ​രെ​ല്ലാം ജൂ​ൺ ആ​റി​ന് മു​മ്പാ​യി സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് സഊദി അറേബ്യ ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം. ഈ ​വ​ർ​ഷം ഉം​റ​ക്കെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍ ജൂ​ണ്‍ ആ​റി​ന് (ദു​ൽ​ഖ​അ​ദ് 29) മു​മ്പ് രാ​ജ്യം വി​ട​ണ​മെ​ന്നാണ് നിർദേശം. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉം​റ ക​മ്പ​നി​ക​ൾ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കും മ​ന്ത്രാ​ല​യം ന​ൽ​കി.

വി​സ​യി​ല്‍ കാ​ലാ​വ​ധി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ശ്ചി​ത തീ​യ​തി​ക്ക​കം മ​ട​ങ്ങ​ൽ നി​ർ​ബ​ന്ധ​മാ​ണ്. ജൂ​ണ്‍ ആ​റി​ന് ​ശേ​ഷ​വും രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്ക്​ ക​ടു​ത്ത പിഴയും വിലക്കും ഉൾപ്പെടെയുള്ള ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. ഉംറ ട്രാവൽ ഏജൻസികളും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.പു​തു​താ​യി ഉം​റ​ക്കെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ വി​സ​യി​ല്‍ മ​ട​ങ്ങേ​ണ്ട അ​വ​സാ​ന തീ​യ​തി​യു​ൾ​പ്പെ​ടെ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഹ​ജ്ജി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ വ​ർ​ഷ​വും ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നി​യ​ന്ത്ര​ണം. 2024ലെ ​ഹ​ജ്ജി​ന് തൊ​ട്ടു​മു​ന്നോ​ടി​യാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക. മൂ​ന്ന് മാ​സ​മാ​ണ് സാ​ധാ​ര​ണ ഉം​റ വി​സ​ക​ളു​ടെ കാ​ലാ​വ​ധി. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് മു​ത​ലാ​ണ് കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ക. എ​ന്നാ​ല്‍, ഹ​ജ്ജ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വ​ർ​ഷ​വും ഉം​റ വി​സ​ക്കാ​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ട്. ഹജ്ജിന് ശേഷം മുഹറം ഒന്ന് മുതൽ വീണ്ടും ഉംറ വിസകൾ അനുവദിച്ച് തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here