‘ലാപ്‌ടോപ്പ് വാങ്ങാൻ മംഗലാപുരത്ത് പോകണം’; കാസർകോട്ട് ഹണിട്രാപ്പ്, 59-കാരനിൽനിന്ന് തട്ടിയത് 5 ലക്ഷം; യുവതിയടക്കം 7 പേര്‍ പിടിയില്‍

0
255

കാസർകോഡ്: ഹണിട്രാപ്പിൽപെടുത്തി ജീവകാരുണ്യ പ്രവർത്തകനായ കാസർകോഡ് സ്വദേശിയായ 59കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണംതട്ടുകയായിരുന്നു.

മാങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരു​ണ്യ പ്രവർത്തകനെയാണ് ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയത്. വിദ്യാഭ്യാസ സഹായത്തിനെന്ന പേരിലാണ് പെൺകുട്ടി ജീവകാരുണ്യപ്രവർത്തകനെ സമീപിക്കുന്നത്.

ലാപ്ടോപ് ആവശ്യ​ത്തിന് വേ​ണ്ടി മംഗളുരുവിലേക്ക് വിളിച്ചു വരുത്തിയ ശേഷം അവിടെ റൂമിൽ വെച്ച് നഗ്ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. പകർത്തിയ ചിത്രങ്ങൾ കൂട്ടാളികൾക്ക് അയച്ച് കൊടുത്തശേഷമാണ് സംഘം ഭീഷണി തുടങ്ങിയത്. ആദ്യം അമ്പതിനായിരം രൂപ നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here