പൈവളികെയിൽ രാജസ്ഥാന്‍ സ്വദേശിയെ ആക്രമിച്ച് പിക്കപ്പ് വാനും ഫോണും തട്ടിയെടുത്ത സംഭവം; വിദേശത്തേയ്ക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

0
280

കുമ്പള: രാജസ്ഥാന്‍ സ്വദേശിയുടെ ടെമ്പോയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ കുമ്പള പൊലീസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പൈവളിഗെ പാക്കയിലെ അബ്ദുല്‍ റഹിമാന്‍ (40) ആണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫില്‍ കഴിയുന്ന ഒരാളെ പിടികൂടാനുണ്ട്.

രാജസ്ഥാന്‍ സ്വദേശി കൈറാമിന്റെ പരാതിയിലാണ് കേസ്. ഒരു വര്‍ഷം മുമ്പ് അബ്ദുല്‍ റഹിമാനും മറ്റു മൂന്നുപേരും രാജസ്ഥാനിലേക്ക് ആടുകളെ വാങ്ങാന്‍ പണവുമായി പോയിരുന്നു. അവിടെ വെച്ച് കൈറാമും സംഘവും അബ്ദുല്‍ റഹിമാനെയും സംഘത്തെയും അക്രമിച്ച് പണം തട്ടിയെടുത്തിരുന്നുവത്രെ.
രാജസ്ഥാനില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ടെമ്പോ ഡ്രൈവരായ കൈറാമിനോട് മദ്രാസിലേക്ക് കൊപ്ര കൊണ്ടു പോകാനുണ്ടെന്ന് മറ്റൊരാളെ കൊണ്ട് ഫോണില്‍ വിളിച്ചു വരുത്തിയ ശേഷം മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും ടെമ്പോയും തട്ടിയെടുത്തുവെന്നുമാണ് പരാതി.

ഗള്‍ഫിലേക്ക് കടന്ന അബ്ദുല്‍റഹ്‌മാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അബ്ദുല്‍ റഹ്‌മാനെ അധികൃതര്‍ തടഞ്ഞ് വെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ വി. രാമകൃഷ്ണനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here