സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡനം, ഉപ്പള സ്വദേശിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു

0
342

കാസര്‍കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 കാരിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലും ബേക്കലിലും കൊണ്ടുപോയി പീഡിപ്പിച്ച ഉപ്പള സ്വദേശിയായ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.

തൃക്കരിപ്പൂര്‍ തടിയന്‍ ക്കൊവ്വലിന് സമീപത്തെ 19 കാരിയുടെ പരാതിയിലാണ് മഞ്ചേശ്വരം ഉപ്പള സ്വദേശിയായ നവാസിനെ(24)തിരെ പൊലീസ് കേസെടുത്തത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കഴിഞ്ഞ വര്‍ഷം ജൂലായ് 23 ന് മൂന്നാറില്‍ വെച്ചും രണ്ട് മാസത്തിന് ശേഷം ബേക്കല്‍ പളളിക്കരയിലെ റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസെടുത്ത പൊലീസ് സംഭവം നടന്നത് ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ബേക്കല്‍ പൊലീസിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here