വാർഷികവും മതപ്രഭാഷണവും

0
88

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള സിറാജുൽ മുനീർ ദഫ് കമ്മിറ്റി രിഫാഈ ദഫ് റാത്തീബ് 28-ാം വാർഷികവും നാല് ദിവസത്തെ മതപ്രഭാഷണവും വ്യാഴാഴ്ചമുതൽ 28 വരെ സക്കരിയ ജുമാമസ്ജിദിൽ നടക്കും. മഹമൂദ് ഹാജി പച്ചമ്പള പതാക ഉയർത്തും. രാത്രി എട്ടിന് കെ.എസ്. ശമീം തങ്ങൾ കുമ്പോൽ മതപ്രഭാഷണം ഉദ്ഘാടനംചെയ്യും. 28-ന്‌ രാത്രി എട്ടിന്‌ ഹംസ മിസ്ബാഹി ഓട്ടപ്പദവ് മുഖ്യപ്രഭാഷണം നടത്തും.

പത്രസമ്മേളനത്തിൽ പ്രസിഡൻറ്‌ മജീദ് പച്ചമ്പള, ജനറൽ സെക്രട്ടറി ഫാറൂഖ് പച്ചമ്പള, നൗഷാദ് പച്ചമ്പള, സമദ് ദേർജാൽ, സക്കരിയ, അഷ്റഫ് പച്ചമ്പള, അസീസ് വക്കീൽ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here