പരിപാടിക്കിടെ സ്റ്റേജ് തകർന്ന് വീണ് ഒരാൾ മരിച്ചു; 17 പേർക്ക് പരിക്ക്

0
169

ദില്ലി: ദില്ലിയിൽ കൽക്കാജി മന്ദിറിൽ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞുവീണ് ഒരാൾ മരിച്ചു. പതിനേഴ് പേർക്ക് പരിക്കേറ്റു. രാത്രി 12.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിലെ ആഘോഷ പരിപാടിയ്ക്കിടെ താത്കലികമായി കെട്ടിയിട്ടുണ്ടാക്കിയ വേദിയിൽ താങ്ങാവുന്നതിലും കൂടുതൽ പേർ കയറിയതാണ് അപകട കാരണം. വേദിയിൽ കയറിയവരും സമീപത്തായി നിന്നവരുമാണ് അപകടത്തിൽ പെട്ടവരെല്ലാം. ഏതാണ്ട് ആയിരത്തി അഞ്ഞൂറിലധികം പേർ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

തിരക്ക് പരിഗണിച്ച് പോലീസ് സുരക്ഷാ വിന്യാസം നടത്തിയിരുന്നു. എന്നാൽ പരിപാടിയ്ക്ക് പോലീസ് അനുമതി ഉണ്ടായിരുന്നില്ല. പരിക്കേറ്റവരെ ദില്ലി എയിംസിലേക്കും സഫ്ദർജംങ് ആശുപത്രിയിലേക്കും മാറ്റി. മരിച്ചത് മധ്യവയസ്കയായ സ്ത്രീയാണെന്നും മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നതായും അധികൃതർ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here