ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വിമർശനവുമായി നടൻ പ്രകാശ് രാജ്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നുള്ള ഒരാൾ… എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.

മകര സംക്രാന്തിയോടനുബന്ധിച്ച് നരേന്ദ്ര മോദി തന്‍റെ വസതിയിലെ പശുക്കൾക്ക് തീറ്റ നൽകുന്ന ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്. വസതിയിലെ വിശാലമായ പുൽത്തകിടിയിൽ പശുക്കൾക്ക് പ്രധാനമന്ത്രി പാത്രത്തിൽ തീറ്റ നൽകുന്നത് ചിത്രങ്ങളിലുണ്ട്. മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.
A man from the land of biggest Beef exporters in the world… what an IRONY #justasking https://t.co/OKT6GV1cUw
— Prakash Raj (@prakashraaj) January 15, 2024