ഒമാനിൽ ഇ-സിഗരറ്റുകൾക്ക് നിരോധനം: നിയമം ലംഘിച്ചാല്‍ 2000 റിയാൽ വരെ പിഴ ചുമത്തും

0
148

മസ്കത്ത്: ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങളും നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. നിയമം ലംഘിക്കുന്നവര്‍ക്ക്‌ 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും അതോറിറ്റി അറിയിച്ചു.

ഒമാനിൽ ഇലക്ട്രോണിക് സിഗരറ്റുകൾ, ഷീശകൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ പ്രചാരവും, വ്യപാരവും നിരോധിച്ച് കർശന നിർദ്ദേശം ആണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ചത്.

നിരോധനം ലംഘിക്കുന്നവർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തും. നിയമ ലംഘനത്തിന് ആദ്യം 1000 റിയാലിൽ പിഴ ചുമത്തും. നേരത്തെ 500 റിയാലായിരുന്നു പിഴയായി ഈടാക്കിയിരുന്നത്‌. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.

പ്രതിദിന൦ 50 റിയാല്‍ വീതവും പിഴയായി അടയ്ക്കണം. പരമാവധി 2000 റിയാൽവരെയായിരിക്കുമിത്. പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ, ഇ-ഹുക്കകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിപ്പിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here