പ്രാണപ്രതിഷ്ഠ ദിനത്തില്‍ മധുര വിതരണം നടത്തിയ ഒമ്പത് ഇന്ത്യക്കാരെ നാടുകടത്തി കുവൈത്ത്

0
171

കുവൈത്ത് സിറ്റി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാര്‍ക്കെതിരേ കുവൈത്തിൽ ശക്തമായ നടപടി. രണ്ട് കമ്പനികളിലായി ഒമ്പത് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ശേഷം അന്നുതന്നെ നാടുകടത്തുകയും ചെയ്തു.

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തിങ്കളാഴ്ചയാണ് ഇവര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ മധുരം വിതരണം ചെയ്തത്. തുടര്‍ന്ന് കമ്പനി ഉടമകള്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ ഒമ്പതുപേരെയും ഇന്ത്യയിലേക്ക് കയറ്റി അയക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥാപനങ്ങളുടെ പേരോ നടപടിക്ക് വിധേയരായവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവര്‍ ആണെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും വിവരങ്ങളൊന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here