കൊച്ചി:വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൈയും തലയും പുറത്ത് ഇടരുതെന്ന് പതിവായി അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പാണ്. ഇതുമായി ബന്ധപ്പെട്ട് ‘വെറുക്കല്ലേ… ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്…’ എന്ന ആമുഖത്തോടെ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.
പിഞ്ചോമനകളെ പ്രത്യേകം ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെയുള്ള ചിത്രം അടങ്ങുന്ന കുറിപ്പാണ് പങ്കുവെച്ചത്. ‘വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യും തലയും പുറത്തേയ്ക്കിട്ടുകൊണ്ട് കാഴ്ചകള്‍ കാണുന്ന ശീലവും, ഈ രീതിയില്‍ സഞ്ചാരം ചെയ്തു കൊണ്ട് പുറമേ കാണുന്നവരെ കൈ വീശി കാണിക്കുന്ന ശീലവും തീര്‍ച്ചയായും ഉപേക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ റിയര്‍വ്യു കണ്ണാടികള്‍ നോക്കുന്ന രീതി അനുവര്‍ത്തിച്ചാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ചെയ്യാറുള്ള ഇത്തരം അപകടകരമായ പ്രവൃത്തികള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.;- കുറിപ്പില്‍ പറയുന്നു.
കുറിപ്പ്:
വെറുക്കല്ലേ… ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്…
വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യും തലയും പുറത്തേയ്ക്കിട്ടുകൊണ്ട് കാഴ്ചകള്‍ കാണുന്ന ശീലവും, ഈ രീതിയില്‍ സഞ്ചാരം ചെയ്തു കൊണ്ട് പുറമേ കാണുന്നവരെ കൈ വീശി കാണിക്കുന്ന ശീലവും തീര്‍ച്ചയായും ഉപേക്ഷിക്കേണ്ടതാണ്. ഡ്രൈവര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ റിയര്‍വ്യു കണ്ണാടികള്‍ നോക്കുന്ന രീതി അനുവര്‍ത്തിച്ചാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ചെയ്യാറുള്ള ഇത്തരം അപകടകരമായ പ്രവൃത്തികള്‍ ഒരു പരിധി വരെ നിയന്ത്രിയ്ക്കാന്‍ കഴിയും. കൂടാതെ സീറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ വളരെ കൂടുതലാളുകള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഈ അപകടകരമായ പ്രവൃത്തി പലരും ചെയ്യാറുണ്ട്. കൂടെ യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് വിവേകത്തോടെ അത്തരക്കാരെ പിന്തിരിപ്പിക്കുകയാണ് ചെയ്യേണ്ടത്.