നിരന്തരം വിവാഹാലോചനകള്‍ മുടങ്ങുന്നു; നിരാശയിലായിരുന്ന യുവാവ് ജീവനൊടുക്കി

0
161

കര്‍ണാടകയില്‍ വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കര്‍ണാടക വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയിലാണ് സംഭവം നടന്നത്. 26കാരനായ ബി മധുസൂദന്‍ ആണ് വിവാഹം നടക്കാത്തതിനെ തുടര്‍ന്നുള്ള കടുത്ത നിരാശയില്‍ ജീവനൊടുക്കിയത്. യുവാവിന്റെ പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്ന് ആരോപണമുണ്ട്.

സമീപകാലത്ത് മധുസൂദന്‍ മൂന്ന് തവണ പെണ്ണുകണ്ടെങ്കിലും എല്ലാ വിവാഹാലോചനകളും മുടങ്ങി പോകുകയായിരുന്നു. നിരന്തരം വിവാഹം മുടങ്ങുന്നതിനെ തുടര്‍ന്ന് മധുസൂദന്‍ നിരാശയിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിരന്തരമായി വിവാഹാലോചനകള്‍ മുടങ്ങിയതോടെ യുവാവ് സ്ഥിരമായി മദ്യപാനം ആരംഭിച്ചിരുന്നു.

മദ്യപാന ശീലത്തില്‍ നിന്ന് ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here