എം.എല്‍.എ ഇടപെട്ടു; മണിപ്പൂരിലെ വിദ്യാര്‍ത്ഥിനിക്ക് മഞ്ചേശ്വരത്ത് സര്‍ക്കാര്‍ താമസ സൗകര്യമായി

0
254

കാസര്‍കോട്: മണിപ്പൂരിലെ കലാപ ബാധിത പ്രദേശത്ത് നിന്നും എൽ എൽ ബി കോഴ്സിലെ തുടർ പഠനത്തിനായി കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ എത്തിയ മണിപ്പൂർ വിദ്യാർത്ഥി ഗൗലംഗ് മൂൺ ഹഓക്കിപ്പിന് (Goulungmon Haokip) താമസ സൗകര്യം ലഭ്യമാവത്തതിനെ തുടർന്ന് കേരളത്തിൽ എത്തിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പഠനം തുടരാൻ സാധിച്ചിരുന്നില്ല.

മണിപൂരിലെ പട്ടിക വർഗത്തിൽ ഉൾപ്പെടുന്ന ഹഓക്കിപ്പ് മഞ്ചേശ്വരത്ത് സ്ഥിതി ചെയ്യുന്ന പട്ടിക ജാതി വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ അപേക്ഷ നൽകയിരുന്നു. കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ പ്രവേശനം നൽകുന്നതിന് നിയമപരമായ തടസം മൂലം കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടും മാസങ്ങളായി പഠനം തുടരാൻ സാധിച്ചിരുന്നില്ല.

ക്യാമ്പസിലെ വിദ്യാർത്ഥികൾ വിഷയം മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്റഫിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എം.എൽ.എ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റൽ പ്രവേശനം സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറങ്ങിയത്.

മണിപ്പൂരിലെ കുക്കി വിഭാഗത്തിൽ ഉൾപ്പെടുന്ന ഗൗലംഗ് മൂൺ ഹഓക്കിപ്പിൻ്റെ പഠനം കലാപത്തെ തുടർന്ന് കഴിഞ്ഞ മെയ് മുതൽ മുടങ്ങിയിരിക്കുകയാണ്. സർക്കാർ മേഖലയിൽ താമസ സൗകര്യം ലഭ്യമായതിനാൽ പഠനം തുടരാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here