മംഗൽപ്പാടി താലൂക്ക്‌ ആശുപത്രിയിൽ രാത്രിചികിത്സ പുനരാരംഭിച്ചു

0
150

മഞ്ചേശ്വരം: മംഗൽപ്പാടി താലൂക്ക്‌ ആശുപത്രിയിൽ രാത്രിചികിത്സ പുനരാരംഭിച്ചു. ഡോക്ടർമാരുടെ കുറവുണ്ടായിരുന്നതിനാൽ മൂന്നുമാസമായി മുടങ്ങിയ ചികിത്സയാണ് തിങ്കളാഴ്ചയോടെ പുനരാരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ എ.കെ.എം. അഷ്‌റഫ് എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് തിങ്കളാഴ്ചമുതൽ ഇവിടെ രാത്രി ചികിത്സ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു.

അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയിൽ അറിയിച്ചത്. ഇവിടെയുണ്ടായിരുന്ന ഏഴ് ഡോക്ടർമാരിൽ രണ്ടുപേർ ഉന്നതപഠനത്തിനായി അവധി എടുത്തതിനെ തുടർന്നാണ് രാത്രിചികിത്സ നിലച്ചത്. എന്നാൽ താലൂക്ക് ആസ്പത്രിയിലെ ഡോക്ടർമാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഏഴ് ഡോക്ടർമാരുണ്ടായിരുന്നത് എട്ടായാണ് ഉയർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here