‘ദാവൂദ് ഇബ്രാഹിമിന്റെ സഹായി, രാമക്ഷേത്രത്തിൽ സ്‌ഫോടനം നടത്തും’; ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

0
207

പട്ന: അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. ബിഹാറിലെ അരാരിയ ജില്ല സ്വദേശിയായ
ഇന്തെഖാബ് ആലം (21) ആണ് പിടിയിലായത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയാണെന്നും ജനുവരി 22-ന് രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്നുമായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.

ജനുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 112-ല്‍ വിളിച്ചായിരുന്നു ഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഛോട്ടാ ഷക്കീലാണെന്ന് അവകാശപ്പെടുകയും രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്ന് പറയുകയുമായിരുന്നു, അരാരിയ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ് പി.ടി.ഐയോട് പറഞ്ഞു.

ബാലുവ കലിയഗഞ്ചിലെ വീട്ടില്‍നിന്ന് ശനിയാഴ്ച വൈകീട്ട് ആലമിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായും എസ്.പി. വ്യക്തമാക്കി. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പോലീസ് ഇയാളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here