വലിയ ഫയലുകള്‍ ഈസിയായി ഷെയര്‍ ചെയ്യാം, അതും ഡാറ്റയില്ലാതെ; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്‍ആപ്പ്

0
164

സൈസ് കൂടുതലുള്ള ഫയലുകൾ പരസ്പരം ഷെയർ ചെയ്യാൻ ആൻഡ്രേയിഡ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു സെൻഡറും ഷെയറിറ്റും. എന്നാൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം വന്നതോടെ ആൻഡ്രോയിഡ് ഫോണുകളിലെ ഇൻബിൽറ്റ് ഷെയറിങ് ഓപ്ഷനായ നിയർബൈ ഷെയർ ഉപയോഗിച്ചായി ഷെയറിങ്. ഇപ്പോഴിതാ സമാനമായൊരു ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.

വൈകാതെ തന്നെ പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിക്കും. ഡാറ്റ ഉപയോഗിച്ച് രണ്ട് ജി.ബി വരെയുള്ള ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ നിവിൽ വാട്‌സ്ആപ്പിലുണ്ട്. ഡാറ്റ ചെലവില്ലാതെ തന്നെ ഫയലുകൾ അയക്കാനുള്ള സംവിധാനമാണ് കമ്പനി പുറത്തിറക്കുക. എന്നാൽ ഫയൽ അയക്കുന്ന ഡിവൈസ് നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടാകണമെന്ന് മാത്രം. ‘പീപ്പിൾ നിയർബൈ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ വാട്‌സആപ്പ് ഉടൻ പുറത്തിറക്കും. എന്നാൽ ഫീച്ചർ അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന കൃത്യമായ ഡേറ്റ് കമ്പനി പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ 71 ലക്ഷത്തിലധികം വാട്‌സ് ആപ്പ് അക്കൗണ്ടുകൾ മെറ്റ മരവിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബർ 1 മുതൽ 30 വരെ 71,96,000 അക്കൗണ്ടുകൾക്കാണ് വാട്‌സ് ആപ്പ് വിലക്കേർപ്പെടുത്തിയത്.ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ഇത്രയുമധികം വാട്‌സാപ്പ് അക്കൗണ്ടുകൾക്ക് മാതൃ കമ്പനിയായ മെറ്റ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണ്. വാട്‌സ് ആപ്പ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ യൂസേഴ്‌സിൽ നിന്നുള്ള പരാതികൾ ലഭിക്കുന്നതിന് മുമ്പ് തന്നെ 19,54,000 അക്കൗണ്ടുകൾ മരവിപ്പിച്ചതായി മെറ്റ വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രചരണം തുടങ്ങിയവക്കു ഉപയോഗിച്ച അക്കൗണ്ടുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.വാട്ട്സ്ആപ്പിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടിലാണ് നിരോധനത്തിന്റെ കണക്കുകൾ ഉള്ളത്. രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. ഓരോ ദിവസവും ആയിരക്കണക്കിന് അക്കൗണ്ടുകൾക്കെതിരെയാണ് പരാതി ലഭിക്കുന്നതെന്ന് വാട്‌സാപ്പ് വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here