തുലാവർഷം പിൻവാങ്ങി, കേരളത്തിൽ ചൂട് കനക്കുന്നു !

0
105

കേരളത്തിൽ ചൂട് കനക്കുന്നു. തുലാവർഷം പിൻവാങ്ങിയതോടെയാണ് സംസഥാനത്ത് ചൂട് വർധിക്കുന്നത്. ഈ മാസം പതിനഞ്ചോടെയാണ് കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായി പിൻവാങ്ങിയത്. ഇതോടെ മഴ കുറയുകയും ചൂട് കൂടാൻ തുടങ്ങുകയും ചെയ്തു.

വരുന്ന അഞ്ച് ദിവസം കേരളത്തിൽ വലിയ തോതിൽ മഴ ലഭിക്കില്ല എന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം നൽകുന്ന വിവരം. മാത്രമല്ല, ഒരു ജില്ലയിൽ പോലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുമില്ല.

ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഇന്നും നാളെയുമായി നേരിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, കേരളം തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശം ഉണ്ടായിരുന്നു.

അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതാ പാലിക്കേണ്ടതാണ്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here