മോഷണം പോയ ആ 303 മൊബൈലുകളും കണ്ടെത്തി പൊലീസ്; പഴയ ഫോണ്‍ വാങ്ങരുതെന്ന് നിര്‍ദേശം

0
184

കന്യാകുമാരി: കന്യാകുമാരി ജില്ലയില്‍ മോഷണം പോയ 303 മൊബൈല്‍ ഫോണ്‍ കണ്ടെത്തി തിരികെ നല്‍കിയെന്ന് എസ്പി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണുകളാണ് കന്യാകുമാരി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കണ്ടെടുത്ത് ഉടമകള്‍ക്ക് കൈമാറിയത്. നാഗര്‍കോവില്‍ എസ്.പി ഓഫീസിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ 303 മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. മൊബെെൽ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ഫോണുകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കാനും എസ്പി നിര്‍ദ്ദേശം നല്‍കിയിട്ടിട്ടുണ്ട്. പഴയ മൊബൈല്‍ ഫോണ്‍ വാങ്ങല്‍ ഒഴിവാക്കണം എന്നും ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും കന്യാകുമാരി എസ്.പി അറിയിച്ചു. കണ്ടെടുത്ത് നല്‍കിയ 303 ഫോണുകള്‍ 60 ലക്ഷം രൂപ മൂല്യമുള്ളതാണെന്നും പൊലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here