ഇതിനെ വെല്ലുന്നൊരു ക്യാച്ചുണ്ടോ, കാണാം ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ‍ റൊമാരിയോ ഷെപ്പേർഡിന്‍റെ വണ്ടർ ക്യാച്ച്

0
310

ജൊഹാനസ്ബര്‍ഗ്: ന്യൂസിലന്‍ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് താരം വില്‍ യംഗിനെ പുറത്താക്കാന്‍ നിക്ക് കെല്ലിയെടുത്ത വണ്ടർ ക്യാച്ച കണ്ട് കണ്ണു തള്ളിയിരിക്കുന്ന ആധകരെ ഞെട്ടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലാണ് ഷെപ്പേര്‍ഡ് അതിശയ ക്യാച്ച് പറന്നു പിടിച്ചത്.

ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലായിരുന്നു ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സ് താരമായ ഷെപ്പേര്‍ഡ് സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ച ക്യാച്ച് കൈയിലൊതുക്കിയത്. നാന്ദ്രെ ബര്‍ഗറിന്‍റെ പന്തില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മാത്യു ബ്രീറ്റ്സ്കെ സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച പന്ത് വായുവില്‍ ഉയര്‍ന്നു ചാടി ഷെപ്പേര്‍ഡ് കൈയിലൊതുക്കിയത് കണ്ട് സഹതാരങ്ങള്‍ പോലും അതിശയിച്ചു.ഒമ്പത് പന്തില്‍ 13 പന്തായിരുന്നു ബ്രീറ്റ്സ്കെയുടെ നേട്ടം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെ നേടായാനുള്ളു. 41 പന്തില്‍ 64 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സിന്‍റെ ടോപ് സ്കോറര്‍.

ക്വിന്‍റണ്‍ ഡികോക്ക് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജെ ജെ സ്മട്സ്(6), വിയാന്‍ മുള്‍ഡര്‍(12), നിക്കോളാസ് പുരാന്‍(15), കീമോ പോള്‍(17) എന്നിവരും നിരാശപ്പെടുത്തി. മൂന്ന് വിറ്റ് വീഴ്ത്തിയ ലിസാര്‍ഡ് വില്യംസാണ് ജോഹാനസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സിനായി ബൗളിംഗില്‍ തിളങ്ങിയത്.

ക്യാപ്റ്റനാണ്, പക്ഷെ ഇതുവരെ ഒറ്റ റൺ പോലും നേടിയിട്ടില്ല, രോഹിത് ശർമക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് താരം വില്‍ യംഗിനെ പുറത്താക്കാന്‍ നിക്ക് കെല്ലിഅത്ഭുത ക്യാച്ചെടുത്തിരുന്നു. എന്നാല്‍ കെല്ലിയെടുത്ത ക്യാച്ചിലെ ഹീറോ മറ്റൊരു ഫീല്‍ഡര്‍ കൂടിയുണ്ടായിരുന്നു, ട്രോയ് ജോണ്‍സണ്‍.

യംഗ് ഗ്രൗണ്ടിന് നേരെ ഉയര്‍ത്തിയടിച്ച പന്ത് കയ്യിലൊതുക്കാന്‍ ട്രോയ് പിന്നാലെയോടി. ശ്രമം ഫലം കാണുകയും ചെയ്തു. പിന്നില്‍ നിന്ന് ഓടി കയറിയ ട്രോയ് പന്ത് കയ്യിലൊതുക്കി. എന്നാല്‍ അദ്ദേഹം നിയന്ത്രണം വിട്ട ഗ്രൗണ്ടില്‍ വീണു. വീഴ്ച്ചയില്‍ ശരീരം ബൗണ്ടറി ലൈനില്‍ തൊടുമെന്നായപ്പോള്‍ പിടിച്ച് പന്ത് അദ്ദേഹം പിന്നിലേക്കെറിഞ്ഞു. അപ്പോഴേക്കും ഓടിയടുത്ത നിക്ക് കെല്ലി പന്ത് കയ്യിലൊതുക്കുകയായിരുന്നു. ഇവിടെ ഷെപ്പേര്‍ഡ് ഒറ്റക്കാണ് പന്ത് പറന്നു പിടിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here