മുല്ലപ്പൂവിന് പൊന്നിന്റെ വില; കിലോഗ്രാമിന് 6000 രൂപ; ചരിത്രത്തില്‍ ആദ്യം; കണ്ണുതള്ളി വ്യാപാരികള്‍

0
176

ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ രണ്ടാംമാസവും മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. ഒരു മുഴം മുല്ലപ്പൂവിന് നിലവില്‍ 200 രൂപയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. കിലോഗ്രാമിന് 6000 രൂപയും.

നേരത്തെയും മുല്ലപ്പൂവിന് ശൈത്യകാലത്ത് വില കൂടുമായിരുന്നു. നവംബറില്‍ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബര്‍ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയത്. വിലക്കൂടുതലിനുപുറമേ പൂവിന്റെ വലുപ്പക്കുറവും തിരിച്ചടിയായിട്ടുണ്ട്.

പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്പത്തൂര്‍, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ പലയിടത്തും കൊടുംശൈത്യം കാരണം വന്‍തോതില്‍ മൊട്ടുകള്‍ കരിഞ്ഞതാണ് ഇപ്പോള്‍ വില ഉയരുന്നതിന് കാരണമായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here