ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി, വാർഷിക ആത്മീയ സംഗമം ഫെബ്രുവരി 1 മുതൽ 3 വരെ

0
185

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി, വാർഷിക ആത്മീയ സംഗമം (ജൽസ:സീറത്തു ഇമാം ശാഫി) ഫെബ്രുവരി 1 മുതൽ 3 വരെ കുമ്പള ബദ്‌രിയ നഗർ
ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ക്യാമ്പസിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പതാക ഉയർത്തൽ, സിയാറത്ത്, ഖത്മുൽ ഖുർആൻ, മജ്ലിസുന്നൂർ, ഇമാം ശാഫി (റ) മൗലീദ്, മത പ്രഭാഷണം, ഇത്തിസാൽ, സമാപന സംഗമം എന്നിവയാണ് പ്രധാന പരിപാടികൾ.

ഫെബ്രുവരി1. രാവിലെ 9 ന് ട്രഷറർ ഹാജി മുഹമ്മദ് അറബി പതാക ഉയർത്തും. തുടർന്ന് കെ.കെ. മാഹിൻ മുസ്ലിയാർ സിയാറത്തിന് നേതൃത്വം നൽകും. ഖത്മുൽ ഖുർആന് എൻ.പി.എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംങ്കൈ നേതൃത്വം നൽകും. രാത്രി 7 ന് കെ.എസ്. അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. എം.പി മുഹമ്മദ് സഅദി അധ്യക്ഷനാകും. മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തും. അബൂബക്കർ സാലൂദ് നിസാമി സ്വാഗതം പറയും. എം.എസ്. തങ്ങൾ ഓലമുണ്ട, അബ്ദുൽ സലാം ദാരിമി ആലംപാടി സംസാരിക്കും. രാത്രി 8 ന് ബുർദ മജ്ലിസ്. 8.30 ന് അഷ്റഫ് റഹ്മാനി ചൗക്കി പ്രഭാഷണം നടത്തും.സഫ്വാൻ തങ്ങൾ ഏഴിമല മജ്ലിസുന്നൂറിന് നേതൃത്വം.

ഫെബ്രുവരി 2 രാത്രി ഏഴിന് ഇമാം ശാഫി മൗലീദ്, റാത്തീബ് അസ്മാഉൽ ഹുസ്ന, ഇബ്റാഹീം ബാദ്ഷ തങ്ങൾ ആനക്കൽ നേതൃത്വം നൽകും. ഷറഫുദ്ധീൻ തങ്ങൾ കളത്തൂർ പ്രാർത്ഥന നടത്തും. അനസ് ബാഖവി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. അബ്ദുൽ റഹിമാൻ ഹൈതമി, അലി ദാരിമി കിന്യ സംസാരിക്കും.

ഫെബ്രുവരി 3 രാവിലെ 10ന് ഇത്തിസാൽ കുടുംബ സംഗമം
സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഫാടനം ചെയ്യും.
യു.എം അബ്ദുൽ റഹിമാൻ മൗലവി പ്രാർത്ഥന നടത്തും. ഹാജി എം.എം ഇസുദ്ധീൻ അധ്യക്ഷനാകും. എ.കെ.എം അഷ്റഫ് എം.എൽ.എ അവാർഡ് ദാനം നിർവഹിക്കും.
അബ്ദുൽ സലാം ബാഖവി വടക്കേകാട് പ്രഭാഷണം നടത്തും. അൻവർ അലി ഹുദവി, കെ.എൽ. അബ്ദുൽ ഖാദിർ അൽ- ഖാസിമി സംസാരിക്കും. ബി.കെ. അബ്ദുൽ ഖാദിർ അൽ – ഖാസിമി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം.എം ഇസുദ്ധീൻ ഹാജി,പ്രിൻസിപ്പൽ ബി.കെ. അബ്ദുൽ ഖാദിർ മുസ് ലിയാർ, കെ.എൽ. അബ്ദുൽ ഖാദിർ അൽ ഖാസിമി, അബൂബക്കർ സാലൂദ് നിസാമി, പി.വി സുബൈർ നിസാമി, അബ്ദുൽ റഹിമാൻ ഹൈതമി, ഇബ്രാഹിം ഖലീൽ അശ്ശാഫി എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here