ലാപ്ടോപ്പും മൊബൈലും ടിവിയുമൊക്കെ വാങ്ങുന്നവര്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കൂ; വലിയ വിലക്കുറവ് വരുന്നു

0
242

ഇ-കൊമേഴ്സ് കമ്പനികളുടെ അടുത്ത വ്യപാര ഉത്സവത്തിനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഷോപ്പിങ് പ്രേമികള്‍. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് ആമസോണും ഫ്ലിപ്‍കാര്‍ട്ടും വലിയ ഓഫറുകളോടെ എല്ലാ വര്‍ഷവും നടത്തുന്ന സെയിലുകള്‍ അടുത്ത പത്ത് ദിവസത്തിനകം തുടങ്ങാനിരിക്കെ ഓഫറുകളെക്കുറിച്ചുള്ള ചില സൂചനകളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2024 പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോഷണല്‍ വെബ്‍പേജ് സജീവമായിക്കഴിഞ്ഞു.

സാധരണയായി സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‍ടോപ്പുകള്‍, ടാബ്‍ലറ്റുകള്‍, ഓഡിയോ ഉത്പന്നങ്ങല്‍, മറ്റ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ വലിയ ഓഫറുകളാണ് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള ഷോപ്പിങ് മേളയില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ നല്‍കുന്നത്. സെയില്‍ ആരംഭിക്കുന്ന തീയ്യതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ആയിരുന്നു ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചത് എന്നതിനാല്‍ ഈ വര്‍ഷവും ഈ ദിവസം തന്നെയായിരിക്കും എന്നാണ് സൂചന. പതിവുപോലെ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് സെയിലിലേക്ക് നേരത്തെ പ്രവേശനവും ലഭിക്കും.

സ്മാര്‍ട്ട് ഫോണുകള്‍ക്കും അതിന്റെ ആക്സസറികള്‍ക്കും 40 ശതമാനം വരെ വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 5ജി ഫോണുകള്‍ 9,999 രൂപ മുതല്‍ ലഭിക്കും. ചില സ്മാര്‍ട്ട് ഫോണുകള്‍ക്ക് 50,000 രൂപ വരെ വിലക്കുറവുണ്ടാകുമെന്നും ഓഫര്‍ വിവരങ്ങള്‍ പുറത്തുവിട്ട പേജില്‍ പറയുന്നു.

ലാപ്‍ടോപ്പുകള്‍ക്ക് 75 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‍മാര്‍ട്ട് ടിവിയും മറ്റ് ഉപകരണങ്ങളും 65 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാവും. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലെ ആകര്‍ഷകമായ ഓഫറുകള്‍ക്ക് പുറമെ എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകൾക്കും പത്ത് ശതമാനം വിലക്കുറവ് അധികമായി ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകളിലൂടെ ഉത്പന്നങ്ങളുടെ വില വീണ്ടും കുറയ്ക്കാം. വരും ദിവസങ്ങളില്‍ ആമസോണ്‍ ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം ഫ്ലിപ്കാര്‍ട്ടും തങ്ങളുടെ സെയില്‍ വിവരങ്ങള്‍ പുറത്തുവിട്ടേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here