ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം

0
384

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ എടുത്ത് വയ്ക്കുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്. എന്നാല്‍ ഇങ്ങനെ എത്ര ദിവസം വരെ ഭക്ഷണം ഫ്രിഡ്ജില്‍ വെക്കാറുണ്ട്? ഉപേക്ഷിക്കേണ്ടതോ ഉപയോഗശൂന്യമായതോ ആ ഭക്ഷണം ആണെങ്കില്‍ പോലും അതെടുത്ത് ഫ്രിഡ്ജില്‍ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികള്‍ക്ക്. ഫ്രിഡ്ജില്‍ വക്കുന്ന ഭക്ഷണങ്ങള്‍ അങ്ങനെ കുറെ നാള്‍ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതാണ് വാസ്തവം.

ആവശ്യത്തിന് മാത്രം പാകം ചെയ്ത കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. ഒരിക്കലും ചൂടാക്കി കഴിക്കാം എന്ന് കരുതി അധികം ഉണ്ടാക്കി ഫ്രിഡ്ജില്‍ സ്റ്റോര്‍ ചെയ്യരുത്. പരമാവധി 2 ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നല്‍ അത് ഒരാഴ്ചവരെ ഫ്രിഡ്ജില്‍വച്ച് ചൂടാക്കി കഴിക്കരുത്. ചോറ് പോലുള്ള ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ സൂക്ഷിക്കാന്‍ പാടൂള്ളൂ. എങ്കിലും പരമാവധി ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം എന്ന് നോക്കാം:

സാലഡ്: ഒരു ദിവസം. ഏറിയാല്‍ രണ്ടുദിവസം. ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്താല്‍ ഉടന്‍ കഴിക്കണം. ഫ്രീസറില്‍ വക്കാന്‍ പാടില്ല.

മത്സ്യം: കഴുകി വെട്ടി റെഡി ടു കുക്ക് രൂപത്തിലാക്കിയ മത്സ്യം വേഗത്തില്‍ കേടാവും. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ മാത്രമെ ഫ്രിഡ്ജില്‍ വയ്ക്കാവൂ. ഫ്രോസണ്‍ ചെയ്ത മീന്‍ മൂന്ന് മാസം വരെ ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്.

പഴവര്‍ഗങ്ങള്‍: ഇവ ഫ്രിഡ്ജില്‍ വയ്ക്കാതെ കഴിക്കുന്നതാണ് നല്ലത്. വച്ചാല്‍ നല്ലതുപോലെ കഴുകി കഴിക്കാന്‍ ശ്രദ്ധിക്കണം.

പാക്ക്ഡ് ഫുഡ്: ഇവ പായ്ാക്കറ്റുകളിലെ എക്‌സ്പയറി ഡേറ്റ് നോക്കി മാത്രം ഉപയോഗിക്കുക.

ചിക്കന്‍, ബീഫ്: ഇവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതല്‍ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജില്‍ വയ്ക്കാം. കാരണം രണ്ട് ദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ ഭക്ഷണങ്ങള്‍ പുറത്ത് ദീര്‍ഘനേരം വച്ചാല്‍ ബാക്ടീരിയ വേഗത്തിലുണ്ടാകും

❗ ശ്രദ്ധിക്കേണ്ട കാര്യം: ഫ്രിഡ്ജിന്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരന്‍ഹീറ്റും ഫ്രീസറില്‍ 0 ഡിഗ്രി ഫാരന്‍ഹീറ്റുമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഒരു ഭക്ഷണവും ചൂടോടുകൂടി ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല. ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here