‘ഇതാണോ ഇന്ത്യൻ റെയിൽവേയുടെ രീതി’; ചോദ്യം ചെയ്ത് സോഷ്യൽ മീ‍ഡിയ, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; പ്രതികരണം

0
201

മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് റെയിൽവേ ട്രാക്കിൽ മാലിന്യം വലിച്ചെറിയുന്ന ഹൗസ് കീപ്പിംഗ് സ്റ്റാഫിന്‍റെ വീഡിയോ വൈറല്‍ ആകുന്നു. ഡിസംബർ 31 ന് മുംബൈ മാറ്റേഴ്‌സ് എന്ന പേജാണ് എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചത്. ഹൗസ് കീപ്പിംഗ് സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഒരു ബാഗ് നിറയെ മാലിന്യം വലിച്ചെറിയുന്നതായി വീഡിയോയിൽ കാണാം.

തുടർന്ന് ഒരു ഫ്ലോർ വൈപ്പർ ഉപയോഗിച്ച് ട്രാക്കുകളിൽ ഭക്ഷണ മാലിന്യങ്ങൾ തള്ളുന്നതും വീഡിയോയില്‍ ഉണ്ട്. ഇത് കണ്ട ഒരു യാത്രക്കാരൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പരായ 139ൽ പരാതിപ്പെട്ടു. അൽപ്പ സമയത്തിനുള്ളിൽ സൂപ്പർവൈസറും സംഘവും പരാതി നൽകിയ ആളെ കണ്ടെത്തിയെന്നും തങ്ങൾക്ക് കൃത്യമായി ശമ്പളം നൽകുന്നില്ലെന്നും മാലിന്യം ശേഖരിക്കാൻ ആവശ്യമായ ബാഗുകൾ നൽകിയിട്ടില്ലെന്നും പറഞ്ഞുവെന്നുമാണ് മുംബൈ മാറ്റേഴ്സിന്‍റെ കുറിപ്പില്‍ പറയുന്നത്.

എന്തായാലും വീഡ‍ിയോ വൈറലായതോടെ റെയില്‍വേ അധികൃതരും പ്രതികരിച്ചു. ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ പിഎൻആർ, ട്രെയിൻ നമ്പറുകൾ ആവശ്യപ്പെടുകയാണ് മുംബൈ ഡിവിഷൻ – സെൻട്രൽ റെയിൽവേ ചെയ്തത്. ഇതാണോ ഇന്ത്യൻ റെയില്‍വേയുടെ രീതിയെന്നാണ് സോഷ്യല്‍ മീഡിയ വീഡിയോയോട് പ്രതികരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here