എച്ച്.എൻ ഹൈപ്പർ മാർക്കറ്റ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

0
214

ഉപ്പള: ഏറ്റവും മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന എച്ച്.എൻ ഹൈപ്പർ മാർക്കറ്റിന്റെ അഞ്ചാമത്തെ ഷോറൂം ഉപ്പള പത്വാഡി റോഡിൽ പ്രവർത്തനം ആരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെഎം.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കുമ്പോൽ അലി തങ്ങൾ പ്രാർത്ഥന നടത്തി.

മികച്ച രീതിയിൽ സജ്ജീകരിച്ച ഷോപ്പിങ് ഏരിയ പുതിയ ഔട്ട്ലെറ്റിന്റെ പ്രത്യേകതയാണ്. അവശ്യസാധനങ്ങൾ, ഫ്രഷ്-ഫ്രോസൺ ഫുഡ്, മത്സ്യം, മാംസ്യം, പഴവർഗങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനം, വീട്ടുസാധനങ്ങള്‍ എന്നിവയെല്ലാം മികച്ച രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ പരിശോധിക്കാനും തിരഞ്ഞെടുക്കാനും ഇത് സഹായിക്കും. മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ഔട്ട്ലെറ്റ് സന്ദർശനമെന്നും എച്ച്.എൻ മാനേജ്‌മെന്റ് അറിയിച്ചു.

മിതമായ വില, സൗകര്യപ്രദം, മികവുറ്റ സേവനം എന്നിവ ഉറപ്പുവരുത്തുന്ന കാര്യത്തിൽ എച്ച്.എൻ ഗ്രൂപ് എപ്പോഴും ശ്രദ്ധാലുക്കളാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഉദ്ഘാടനം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് ആകർഷക ഓഫറും ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉൽപന്നങ്ങള്‍ക്ക് പുതിയ ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here