വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

0
352

ദിവസവും വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പപ്പായ ശരീരത്തെ പോഷിപ്പിക്കുന്നതിന് പുറമെ മലബന്ധത്തെ അകറ്റുന്നതിനും സഹായിക്കും. മലവിസർജ്ജനം സുഗമമായി നിലനിർത്താൻ കഴിയുന്ന പ്രകൃതിദത്ത പോഷകമാണ് പപ്പായ.

വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ മലബന്ധത്തിന് പുറമെ ദഹനക്കേട്, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, വയറ്റിലെ അൾസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

പപ്പായയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ്, മഗ്നീഷ്യം, ഫോളേറ്റ്, പൊട്ടാസ്യം, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. രാവിലെ പപ്പായ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

പപ്പായയിൽ ധാരാളം ഗുണങ്ങൾ നൽകുന്ന പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മലബന്ധം ഒഴിവാക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം അകറ്റുന്നതിനും ദഹനത്തിനും സഹായിക്കുന്നു…- അഹമ്മദാബാദിലെ ചീഫ് ഡയറ്റീഷ്യൻ ശ്രുതി കെ ഭരദ്വാജ് പറയുന്നു. പപ്പായയിലെ പപ്പൈൻ പോലുള്ള എൻസൈമുകൾ പ്രോട്ടീൻ ദഹനം വർദ്ധിപ്പിക്കുകയും ദഹനക്കേടിൻ്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.  ഭക്ഷണത്തിന് ശേഷം പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

പപ്പായയിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇത് കോർണിയയെ സംരക്ഷിക്കാൻ സഹായിക്കുന്നു, കൂടാതെ ആന്റിഓക്‌സിഡന്റുകൾ റെറ്റിനയുടെ അപചയത്തെ മന്ദഗതിയിലാക്കുന്നു. മാക്യുലർ ഡീജനറേഷൻ കാരണം പ്രായത്തിനനുസരിച്ച് കാഴ്ചശക്തി ഗണ്യമായി കുറയുന്നു. പപ്പായ കഴിക്കുന്നത് ഇത് തടയാൻ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here