കരാര്‍ തുക സര്‍ക്കാര്‍ നല്‍കിയില്ല; ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍; എ.ഐ ക്യാമറ നോക്കുകുത്തി

0
170

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള എ.ഐ ക്യാമറ പദ്ധതി തുടക്കത്തില്‍ തന്നെ നിലയ്ക്കുന്ന അവസ്ഥയില്‍. പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു. പ്രതിദിന നോട്ടിസുകളുടെ എണ്ണം 40,000ല്‍ നിന്ന് 14,000 ആയും കുറച്ചു. ഇതിന് പുറമെ കണ്‍ട്രോണ്‍ റൂമിലെ 44 ജീവനക്കാരെയും കെല്‍ട്രോണ്‍ പിന്‍വലിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here