ജീവിതത്തിൽ ആദ്യമായി കുറ്റം ചെയ്‌തവർക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ

0
121

തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ ശിക്ഷാ ഇളവ് മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യം ചെയ്തവർക്ക് ശിക്ഷയിൽ ഇളവ് നൽകും. 10 വർഷം ശിക്ഷ കിട്ടിയവർക്ക് നിബന്ധനകളോടെ ഇളവ് നൽകാനും പകുതി ശിക്ഷ അനുഭവിച്ച് കഴിഞ്ഞവരെ നിബന്ധനകളോടെ മോചിപ്പിക്കാനും തീരുമാനം. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല.

കൂടാതെ, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ബി സന്ധ്യയ്ക്ക് പുനർ നിയമനം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുക.

തേനീച്ച – കടന്നൽ അക്രമണ മൂലം മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ സഹായം നൽകാനും സഭ തീരുമാനിച്ചു. വനത്തിന് പുറത്തുവെച്ചാണ് ജീവഹാനി സംഭവിക്കുന്നതെങ്കിൽ രണ്ടുലക്ഷമാകും സഹായമായി നൽകുക. ഇതിനായി 2022 ഒക്ടോബറിലെ സംസ്ഥാന സർക്കാർ ഉത്തരവ് ഭേദഗതി ചെയ്യാനും തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here