അവിടെ സ്വർണം ഒളിപ്പിക്കുമെന്ന് കസ്റ്റംസും കരുതിയില്ല ,​ യുവതി സ്വർണം കടത്താൻ കണ്ടെത്തിയത് പുത്തൻ ടെക്നിക്,​ പിടികൂടിയത് 36 ലക്ഷം രൂപയുടെ സ്വർണം

0
271

കൊച്ചി : 36 ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി യുവതി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി നിവിയ ഫേസ്‌ക്രീമിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ചെക്ക് ഇൻ ബാഗേജിൽ ഷൂവിനുള്ളിൽ ഒളിപ്പിച്ച ഫേസ്‌ക്രീമിവാണ് യുവതി നാല് സ്വർണ വളയങ്ങൾ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് സ്പെഷ്യൽ ഇന്റലിജൻസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്.

റോമിൽ നിന്നുള്ള വിമാനത്തിലാണ് യുവതി കൊച്ചിയിലെത്തിയത്. ഡ്യൂട്ടി അടയ്ക്കേണ്ട സാധനങ്ങൾ കൈവശമില്ലാത്ത ആളുകൾ കടന്നുപോകുന്ന ഗ്രീൻ ചാനലിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിയെ കസ്റ്റ്സ് തടയുകയായിരുന്നു.

യുവതിയുടെ ചെക്ക് ഇൻ ബാഗേജ് സ്കാൻ ചെയ്തപ്പോൾ സംശയാസ്പദമായ ഒരു ചിത്രം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 640 ഗ്രാം ഭാരമുള്ള നാലു സ്വർണവളയങ്ങൾ നിവിയ ക്രീമിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കണ്ടെടുത്ത സ്വർണത്തിന് 640 ഗ്രാം തൂക്കം വരും, വിപണിയിൽ 36.07 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here