ദുബൈയിൽ ഫാസ്റ്റ് ലൈൻ ഉപയോഗിക്കുന്നവർ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലേൽ വൻ പിഴ നൽകേണ്ടി വരും

0
168

ദുബൈ: നിങ്ങൾ വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുന്നുവെങ്കിലും, വേഗതയേറിയ പാതയിൽ ആരെങ്കിലും നിങ്ങളെ ചാരി മറികടക്കുന്നുണ്ടോ? അപകടം ഏറെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ബോധവത്‌കരണ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ദുബൈ പൊലിസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർ‌ടി‌എ).

GiveWayInTheFastLane എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്. വാഹനമോടിക്കുന്നവർ ഫാസ്റ്റ് ലെയ്ൻ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. നിങ്ങൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾ ഇതാ:

  1. വഴി കൊടുക്കാതിരിക്കുക നിയമവിരുദ്ധമാണ്.

ആദ്യം അറിഞ്ഞിരിക്കേണ്ടത് ഫാസ്റ്റ് ലെയ്ൻ മറ്റൊരു വാഹനത്തെ മറികടക്കാൻ വേണ്ടിയുള്ളതാണ്. അതിനാൽ, നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെങ്കിൽ ഫാസ്റ്റ് ലെയ്ൻ സ്വതന്ത്രമായി സൂക്ഷിക്കുക. കാരണം ഫാസ്റ്റ് ലെയ്നിൽ സൈഡ് കൊടുക്കാൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണ്.

  1. രണ്ടാമത്തെ പാതയിൽ നിൽക്കുക

ഓവർടേക്ക് ചെയ്യാൻ നിങ്ങൾ അതിവേഗ പാത ഉപയോഗിച്ചുകഴിഞ്ഞാൽ, വലതുവശത്തുള്ള പാതയിലേക്ക് നീങ്ങുക. ഹൈവേയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ എപ്പോഴും വലത് പാതയിലൂടെ വാഹനമോടിക്കണമെന്ന് ബോധവത്കരണ ക്യാമ്പയിൻ പറയുന്നു.

  1. നിങ്ങൾ വേഗത പരിധിക്കുള്ളിലാണെങ്കിലും വഴി നൽകുക

നിങ്ങൾക്ക് പുറകിൽ കൂടുതൽ വേഗമേറിയ വാഹനം വന്നാൽ അവർക്ക് വഴി നൽകുക. അത് ഫാസ്റ്റ് ലൈനിൽ നിഷ്‌കർഷിച്ചിട്ടുള്ള പരമാവധി വേഗതയിലാണ് നിങ്ങൾ ഉള്ളതെങ്കിലും. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങൾക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

  1. ടെയിൽഗേറ്റ് ചെയ്യരുത്

മുന്നിൽ പോകുന്ന വാഹനം നിങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ ആ വാഹനത്തെ ചാരിയുള്ള ഓവർ ടേക്കിങ് ഒഴിവാക്കുക. എല്ലായിപ്പോഴും ടെയിൽഗേറ്റിംഗ് ഒഴിവാക്കുകയും മറ്റ് വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും വേണം. തങ്ങളുടെ വാഹനങ്ങളും മുന്നിലുള്ള വാഹനവും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനമോടിക്കുന്നവർക്കെതിരെ 400 ദിർഹം ട്രാഫിക് പിഴ ഈടാക്കും.

  1. എമർജൻസി വാഹനങ്ങൾക്ക് മുൻഗണന

ഫാസ്റ്റ് ലെയ്ൻ ഓവർടേക്കിംഗിന് മാത്രമാണെന്നും എമർജൻസി വാഹനങ്ങൾക്ക് എപ്പോഴും മുൻഗണനയുണ്ടെന്നും ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here