ദുബൈ കെ.എം.സി.സി ബൈത്തുറഹ്മ സമര്‍പ്പണം ശനിയാഴ്ച്ച

0
156

ഉപ്പള: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച എട്ട് ബൈത്തുറഹ്മകളിലെ അഞ്ചാമത്തെ വീടിന്റെ നിർമ്മാണം പൂർത്തിയായി. മംഗൽപാടി പഞ്ചായത്തിലെ സോങ്കാൽ കൊടങ്കയിൽ നിർമ്മിച്ച അഞ്ചാം ബൈത്തുറഹ്മയുടെ താക്കോൽ ദാനം ജനുവരി 27ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കുമെന്ന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സയ്യിദ് അഹമ്മദ് റഈസ് തങ്ങൾ കുമ്പോൽ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, പി.എ സൽമാൻ ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീൽ അരിമല എന്നിവർ സംബന്ധിക്കും.

മണ്ഡലം പരിധിയിലെ എട്ട് പഞ്ചായത്തുകളിലും ഓരോ ബൈത്തുറഹ്മയാണ് ഈ പദ്ധതിയിൽ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നത്. മഞ്ചേശ്വരം, കുമ്പള, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിൽ ഓരോ വീടുകൾ വീതം ഇതിനോടകം കമ്മിറ്റി നിർമ്മിച്ചിട്ടുണ്ടെന്നും ആറാമത്തെ വീട് നിർമ്മാണം പൈവളികെ പഞ്ചായത്തിലെ ബായാർ ബള്ളൂരിൽ പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് അയ്യൂബ് ഉറുമി, ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ മൊഗ്രാൽ, ട്രഷറർ ഇബ്രാഹിം ബേരികെ എന്നിവർ അറിയിച്ചു.

താക്കോൽ ദാന ചടങ്ങിൽ മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും മറ്റു പോഷക സംഘടനകളുടെയും ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here