സിപിഎമ്മിന്‍റെ വോട്ടും നേടി മുസ്ലിംലീഗിലെ ഡോക്ടർ കെ ഹനീഷ; ഇനി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ

0
191

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരസഭ ചെയർപേഴ്സനായി മുസ്ലിം ലീഗിലെ ഡോക്ടർ കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗൺസിലറുടെ വോട്ട് ഉൾപ്പെടെ 20 വോട്ടാണ് ലീഗ് സ്ഥാനാർഥിയായ ഹനീഷയ്ക്ക് ലഭിച്ചത്. സിപിഎമ്മിന്റെ ചെയർപേഴ്സൺ സ്ഥാനാർഥിക്ക് 7വോട്ടും ലഭിച്ചു. അതേസമയംം, ഒരു സി പി എം കൗൺസിലർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. നഗരസഭാ അധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീർ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നേരത്തെ രാജി വെച്ചിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചു ലീഗ് വിമതയാണ് അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ചത്. ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇവരെ രാജി വെപ്പിച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ലീഗിന് 19 അംഗങ്ങളുള്ള നഗരസഭയിൽ സിപിഎമ്മിന് 9 ഉം ബിജെപിക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here