മക്ക, മദീന ഹറം മുറ്റങ്ങളിൽ കിടക്കരുത്; തീർഥാടകരോട് ആവശ്യപ്പെട്ട് ഹജ്ജ്, ഉംറ മന്ത്രാലയം

0
126

റിയാദ്: മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയാണിത്.

ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും. തിരക്കിനും കാരണമാകും. പ്രത്യേകിച്ച് ഉന്തുവണ്ടികൾക്കായുള്ള പാതകൾ, നടപ്പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ എന്നീ മൂന്ന് സ്ഥലങ്ങളിൽ കിടത്തവും ഇരുത്തവരും പൂർണമായും ഒഴിവാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here