അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബവീട് ലേലത്തിന് ഒരുങ്ങുന്നു. വെള്ളിയാഴ്ചയാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വീട് കൂടാതെ മറ്റു 3 വസ്തുവകകള്‍ കൂടി വില്‍ക്കാന്‍ സാധ്യതയുണ്ട്. സ്മഗ്ലേര്‍സ് ആന്റ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് ആക്ട് പ്രകാരമാണ് വീടും വസ്തുവകകളും കണ്ടുകെട്ടിയത്.
മുംബൈയിലാണ് ലേലം നടക്കുക. കഴിഞ്ഞ 9 വര്‍ഷത്തിനിടെയില്‍ ദാവൂദിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പതിനൊന്നോളം വസ്തുവകകള്‍ ലേലം ചെയ്തിട്ടുണ്ട്. അതിലൊരു ഹോട്ടല്‍ നാലര കോടിയിലധികത്തിനാണ് വിറ്റുപോയത്. മൂന്നര കോടിയുടെ ആറ് ഫ്ലാറ്റുകള്‍, മൂന്നര കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയാണ് ലേലത്തില്‍ വിറ്റത്.
257 പേരുടെ ജീവനെടുത്ത മുംബൈ പരമ്പര സ്ഫോടനത്തിനു പിന്നിലെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ദാവൂദ് ഈ സ്ഫോടനത്തിനു ശേഷമാണ് ഇന്ത്യ വിട്ടതെന്നാണ് കരുതുന്നത്. പല തവണ ഇന്ത്യക്കു വിട്ടു തരണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഈ അടുത്തിടെയാണ് ദാവൂദ് ഗുരുതരാവസ്ഥയിലാണെന്ന് പാകിസ്ഥാനിലുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.