ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ അവധികളിൽ മാറ്റം; ഇനി അഞ്ചു ദിവസം വീതം, ഭേദഗതി വരുത്തി സൗദി മന്ത്രിസഭാ യോഗം

0
235

റിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ, ബലിപ്പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സർക്കാർ തലത്തിലുള്ള ഈദുൽ ഫിത്വർ, ഇൗദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് രാജ്യത്ത് ബാങ്കിങ് പ്രവർത്തനം നടത്താൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഒരു ശാഖ തുറക്കുന്നതിന് ലൈസൻസ് അനുവദിക്കാനാണ് അംഗീകാരം നൽകിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here