ഡി കെ ശിവകുമാറിനെതിരായ കേസ്: കർണാടക കോൺഗ്രസ് സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ

0
141

ബംഗ്ലൂരു : കർണാടക സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ. കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ഡി കെ ശിവകുമാറിനെതിരെ 2020-ലാണ് സിബിഐ കേസെടുത്തത്. അന്ന് ബിജെപി സർക്കാർ നൽകിയ അനുമതിയാണ് സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചത്. പിന്നീട് ഈ കേസ് സിദ്ധരാമയ്യ സർക്കാർ ലോകായുക്തയ്ക്ക് വിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ ഇപ്പോൾ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here