ജനവാസ മേഖലയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, അന്വേഷണം

0
157

മൊയിന്‍ബാദ്: പാടത്തേക്ക് പോകുന്ന വഴിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം. തെലങ്കാനയിലെ മൊയിന്‍ബാദിലാണ് സംഭവം. തിങ്കളാഴ്ചയാണ് 90 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ കൃഷിപ്പണിക്കായി പാടത്തേക്ക് എത്തിയ കർഷകരാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരമറിയിച്ചതിനേ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം പാടത്ത് എത്തിച്ച് തീയിട്ടതാണെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൊല്ലപ്പെട്ട വനിതയേക്കുറിച്ചുള്ള ഒരു വിവരവും ഇനിയും ലഭ്യമായിട്ടില്ല.

ഹൈദരബാദിലെ പൊലീസ് സ്റ്റേഷനുകളിലെ കാണാതായ കേസുകളേക്കുറിച്ചുള്ള റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്. എന്നാൽ നിരവധി വീടുകളടക്കമുള്ള മേഖലയിൽ ശ്രദ്ധിക്കുന്ന ഭാഗത്ത് വച്ച് മൃതദേഹം കത്തിക്കുന്നതായി ആരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നതാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here