ബിഹാറിൽ എന്ത് സംഭവിക്കും, എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ച് നിതീഷ് കുമാർ; അമിത് ഷായും കളത്തിൽ

0
178

ദില്ലി: ബിഹാർ രാഷ്ട്രീയത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. മുഖ്യമന്ത്രി നിതീഷ് കുമാറും ജെ ഡി യുവും ‘ഇന്ത്യ’ സഖ്യം വിട്ട് എൻ ഡി എയിലേക്ക് മടങ്ങിപോകുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് രാജ്യശ്രദ്ധ ബിഹാറിലേക്ക് നീങ്ങിയത്. അതിനിടെ ‘ഇന്ത്യ’ സഖ്യം ജെ ഡി യു ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയതോടെ ഫൈനൽ ലാപ്പിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഏവരും. അതിനിടെ ബിഹാറിലെ സ്ഥിതികഗതികൾ നിരീക്ഷിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാമെന്ന നിലയിലാണ് കാര്യങ്ങൾ. ബിഹാറിലെ നിലവിലെ സാഹചര്യം അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ബി എൽ സന്തോഷ് എന്നീ നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തിയിട്ടുണ്ട്.

ബിജെപിക്കൊപ്പമില്ലെന്ന് ജെഡിയു, വാതിൽ അടക്കില്ലെന്ന് സുശീൽ മോദി; 2 ദിവസം ബിജെപി ദേശീയ നിർവാഹക സമിതി ബിഹാറിൽ

അതിനിടെ നിതീഷ് കുമാറും സസ്പെൻസ് തുടരുകയാണ്. മുന്നണി മാറിയേക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിരിക്കെ നിതീഷ് കുമാർ ജെ ഡി യു പാർട്ടിയുടെ നിർണായക യോഗം വളിക്കുകയും ചെയ്തു. പാ‍ർട്ടി എം എൽ എ മാരുടെയും എം പിമാരുടെയും യോഗമാണ് നിതീഷ് കുമാർ വിളിച്ചിരിക്കുന്നത്. മറ്റന്നാൾ എം എൽ എ മാരുടെയും എം പിമാരുടെയും യോഗം ചേരുമെന്ന് ജെ ഡി യു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റന്നാൾ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം.

LEAVE A REPLY

Please enter your comment!
Please enter your name here