ഫീല്‍ഡിങ് വന്‍ പരാജയം; അഞ്ച് റണ്‍സ് ഓടിയെടുത്ത് ബാറ്റർമാർ | വീഡിയോ

0
195

ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും പ്രകടനങ്ങളാണ് പ്രധാനമായും ജയപരാജയങ്ങള്‍ നിര്‍ണയിക്കാറ്. ചിലപ്പോൾ ഫീല്‍ഡിങ്ങും കളിയിൽ നിർണായകമാകാറുണ്ട്. ഫീല്‍ഡിങ്ങിലെ പാളിച്ചകൊണ്ട് കളി തോറ്റ അനുഭവങ്ങള്‍ എത്രയോ നമുക്കു മുന്‍പിലുണ്ട്. മികച്ച ഫീല്‍ഡിങ് കൊണ്ടുമാത്രം കളി ജയിച്ച സന്ദർഭങ്ങളും ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുണ്ട്.

ഫീല്‍ഡിങ്ങില്‍ സംഭവിച്ച ഒരു അബദ്ധത്തെത്തുടര്‍ന്ന് വിക്കറ്റുകള്‍ക്കിടയില്‍ അഞ്ച് റണ്‍സ് ഓടിയെടുക്കുന്ന ബാറ്റർമാരുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. യൂറോപ്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം.

വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഫീല്‍ഡിങ് പ്രകടനമാണ് ഗ്രൗണ്ടില്‍ കാണുന്നത്. ഇതിനിടയില്‍ ബാറ്റിങ് ടീം അഞ്ച് റണ്‍സ് ഓടിയെടുക്കുന്നതാണ് വീഡിയോയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here