ദുബൈ ഏറ്റവും തിരക്കേറിയ വിമാനത്താവളം; അറ്റ്ലാന്റയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

0
138

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാം സ്ഥാനത്ത്. അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബൈ ഈ നേട്ടം സ്വന്തമാക്കിയത്.

പുതുവർഷത്തിന്റെ തുടക്കത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഏവിയേഷൻ ഏജൻസിയായ ഒ.എ.ജി പുറത്തുവിട്ട റാങ്കിങ്ങിലാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ജനുവരിയുടെ തുടക്കത്തിൽ അമ്പത് ലക്ഷത്തിലേറെ യാത്രക്കാർ ദുബൈ വിമാനത്താവളം ഉപയോഗിച്ചു എന്നാണ് കണക്ക്.

47 ലക്ഷം സീറ്റുകൾ കൈകാര്യം ചെയ്ത അന്റലാന്റ രണ്ടാംസ്ഥാനത്തേക്ക് പോയി. ജനുവരി മാസത്തെ തിരക്കിൽ കഴിഞ്ഞവർഷം ദുബൈ രണ്ടാം സ്ഥാനത്തായിരുന്നു. കോവിഡിന് മുമ്പ് 2019ൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു.

2023ലെ ഒ.എ.ജിയുടെ വാർഷിക കണക്കിലും ദുബൈ തന്നെയായിരുന്നു ഏറ്റവും തിരക്കേറിയ വിമാനത്താവളം. പോയവർഷം 5.65 കോടി സീറ്റുകളാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here