ആപ് സ്റ്റോറിന് പുറത്ത് നിന്നും ഇനി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റത്തിനൊരുങ്ങി ആപ്പിള്‍

0
175

ആപ് ഡൗൺലോഡിങ്ങിലെ കടുംപിടുത്തം അവസാനിപ്പിക്കാനൊരുങ്ങി ആഗോള ടെക് ഭീമൻമാരായ ആപ്പിൾ. അതെ ഇനി നിങ്ങളുടെ ആപ്പിൾ ഡിവൈസുകളിൽ ആപ് സ്റ്റോറുകളിൽ നിന്ന് മാത്രമല്ല, ഇതര സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം. ഐ-ഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും ഇനി സാധിക്കും.

27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐ-ഫോൺ യൂസർമാർക്കാണ് ആപ് സ്റ്റോറിനു പുറമെ ഇതര സ്‌റ്റോറുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാവുക. ഐ.ഒ.എസ് 17.4 വേർഷനിലുള്ള യൂസർമാർക്കാണ് ഈ സേവനം ലഭ്യമാവുക. എന്നാൽ ഡിവൈസിൽ ഇവ ഉപയോഗിക്കണമെങ്കിൽ ആപ്പിളിന്റെ അനുമതി വേണമെന്ന് മാത്രം. ആപ്പിളിന്റെ സൈബർ സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത്.

ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ആപ്പിളിന്റെ അനുമതി ആവശ്യമാണ്. ഇത്തരത്തിൽ ഒരുതവണ ആപ് ഡൗൺലോഡ് ചെയതാൽ ആപ് സ്റ്റോർ ഗൈഡ്‌ലൈൻസ് ലംഘിച്ചാലും ആവശ്യമുള്ള ഏത് ആപ്പും ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. തേർഡ് പാർട്ടി സോഫ്റ്റ്‌ഫെയർ ഡെവലപ്പർമാർക്ക് ഇതര ആപ് സ്റ്റോറുകളിലൂടെ ആപ്പുകൾ വിതരണം ചെയ്യുന്നതിലൂടെ ആപ്പിളിന് കുറഞ്ഞ കമ്മീഷൻ മാത്രം നൽകിയാലും മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here