മലയാളത്തിലെ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും നല്‍കിയ മാതൃകയില്‍ പ്രശസ്ത മറാത്തി വാര്‍ത്താ ചാനലിന്റെ സംപ്രേക്ഷണം വിലക്കി കേന്ദ്ര സര്‍ക്കാര്‍. നിരവധി പ്രേക്ഷകരുള്ള ‘ലോക് ശാഹി‘ ചാനലിന്റെ ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത്. ലൈസന്‍സ് അപേക്ഷയില്‍ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 30 ദിവസത്തേക്കാണ് വിലക്കെന്ന്
ഇന്‍ഫര്‍മേഷന്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നേരത്തെ, ബിജെപിയുമായി നിയമപരമായി ചാനല്‍ ഏറ്റുമുട്ടി വിജയിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ചാനല്‍ മേധാവികള്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍ ബി.ജെ.പി നേതാവ് കിരീത് സോമയ്യയുടെ അശ്ലീല വിഡിയോ സംബന്ധിച്ച വാര്‍ത്ത ചാനല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് മൂന്നു ദിവസത്തെ വിലക്ക് ചാനലിന് നല്‍കിയിരുന്നു. തുടര്‍ന്ന് ചാനല്‍ അധികൃതര്‍
ഡല്‍ഹി ഹൈകോടതിയെ സമീപിച്ചാണ് സസ്പെന്‍ഷന്‍ നീക്കിയത്. ഇന്നലെ വൈകീട്ട് 6 മണി മുതല്‍ ചാനല്‍ അടച്ചിടാനാണ് മന്ത്രാലയം ഉത്തരവിട്ടത്. നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിലൂടെ ജനാധിപത്യപരമായ കര്‍ത്തവ്യമാണ് തങ്ങള്‍ നാലുവര്‍ഷമായി നിര്‍വഹിക്കുന്ന?തെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു. ഈ ജനുവരി 26ന് നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു.
നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ലൈസന്‍സ് സംബന്ധിച്ച് ഇതുവരെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും കിരീത് സോമയ്യ കേസ് സംപ്രേഷണം ചെയ്ത ശേഷം ചാനലിനെതിരെ നടപടി സ്വീകരിക്കുന്നത് പ്രതികാര രാഷ്ട്രീയമാണോയെന്നും മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ചോദിച്ചു.
ചാനലിനെ വിലക്കിയ നടപടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, ഡല്‍ഹി കലാപകേസില്‍ കലാപക്കാരെ അനുകൂലിച്ച് വാര്‍ത്ത നല്‍കിയതിനാണ് മലയാളത്തിലെ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വണ്ണിനെയും കേന്ദ്ര സര്‍ക്കാറ വിലക്കിയത്. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസ് സം്രേപഷണം ആരംഭിച്ചത്.