ഒലിവ് ഖത്തർ ബംബ്രാണയുടെ ജനറൽ ബോഡി യോഗവും , അഫ്സൽ ഗുദിറിന്റെ അനുശോചന യോഗവും നടത്തി.

0
118

ദോഹ- ഒലിവ് ഖത്തർ ബംബ്രാണ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും, കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട് മരണപ്പെട്ട അഫ്സൽ ഗുദറിന്റെ അനുശോചന യോഗവും, മയ്യത്ത് നിസ്കാരവും നടത്തി.

ദോഹ ഡൈനാമിക് അക്കാഡമി ഹാളിൽ പ്രസിഡന്റ് ആരിഫ്‌ പി കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇർഷാദ് ബംബ്രാണ സ്വാഗതം പറഞ്ഞു വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു, അഡ്വൈസറി ബോർഡ് അംഗം റസാഖ് കല്ലട്ടി അനുശോചന പ്രസംഗവും ഉത്ഘാടനവും നടത്തി, യോഗത്തിൽ റംസാൻ റിലീഫ് , മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി.

ട്രഷറർ സുൽത്താൻ സാബിത് നന്ദി പ്രകാശനം നടത്തി.
ഭാരവാഹികൾ -പ്രസിഡന്റ് ആരിഫ് പി കെ , ജനറൽ സെക്രട്ടറി ഇർഷാദ് ബി , ട്രഷറർ സുൽത്താൻ സാബിത്, വൈസ് പ്രെസിഡന്റ്മാർ സിദ്ദിഖ് നമ്പിടി, മഷൂദ് ഡി കെ ,ജോയിന്റ് സെക്രെട്ടറിമാർ ഹനീഫ് ബട്ട, ഹാരിസ് മുവ്വം, ഉപദേശക സമിതി റസാക്ക് കല്ലട്ടി, മൂസ ഗല്ലി.

LEAVE A REPLY

Please enter your comment!
Please enter your name here